ന്യൂഡല്‍ഹി: പഞ്ചാബില്‍ അധികാരം പിടിച്ച ആംആദ്മി പാര്‍ട്ടി ഹരിയാനയിലേക്ക് ശ്രദ്ധ പതിപ്പിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ ഒഴുക്ക്. അശോക് തന്‍വാര്‍ എഎപിയിലെത്തി ഒരാഴ്ച്ച പിന്നിടുമ്പോള്‍ യുവനേതാവ് അരുണ്‍ ഹൂഡയെയും കോണ്‍ഗ്രസിന് നഷ്ടമായി.
ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ഹൂഡ ഹരിയാന കോണ്‍ഗ്രസിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഹൂഡ വളരെ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് ചുമതലയും ഹൂഡയ്ക്കായിരുന്നു.
അരവിന്ദ് കേജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടനായാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടതെന്ന് ഹൂഡ പറഞ്ഞു. ഹരിയാനയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കേജ്രിവാളിന് മാത്രമേ കഴിയൂവെന്നും ഹൂഡ പറഞ്ഞു.
ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിക്കുന്നുണ്ട്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി ഇടത്തരം കോണ്‍ഗ്രസ് നേതാക്കള്‍ ആപ്പിലേക്ക് ചേക്കേറിയിരുന്നു. കുമാരി ഷെല്‍ജ- ഭൂപീന്ദര്‍ ഹൂഡ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് ഹരിയാനയില്‍ കോണ്‍ഗ്രസിന് തലവേദനായണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.