നടി റോജ ഇനി മന്ത്രി; ജഗന്‍ മോഹന്‍ മന്ത്രിസഭയില്‍ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി

നടി റോജ ഇനി മന്ത്രി; ജഗന്‍ മോഹന്‍ മന്ത്രിസഭയില്‍ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി

അമരാവതി: നടി റോജ ശെല്‍വമണിയെ ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്.

ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവര്‍ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

49 കാരിയായ നടി നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്. ചെമ്പരത്തി എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ പ്രവേശനം നടത്തിയത്. 2000ലാണ് റോജ രാഷ്ട്രീയത്തിലെത്തുന്നത്.

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ റോജയ്ക്ക് ആശംസകള്‍ നേര്‍ന്നു. ജന സേവനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിനിമകളില്‍ നിന്നും താന്‍ വിധികര്‍ത്താവായി പങ്കെടുക്കുന്ന ജബര്‍ദസ്ത് ഷോയില്‍ നിന്നും പിന്മാറുന്നതായി റോജ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.