ആന്ധ്രയില്‍ ട്രെയിന്‍ പാഞ്ഞ് കയറി ഏഴ് മരണം; അപകടത്തില്‍ പെട്ടത് ട്രാക്കില്‍ ഇറങ്ങി നിന്നവര്‍

ആന്ധ്രയില്‍ ട്രെയിന്‍ പാഞ്ഞ് കയറി ഏഴ് മരണം; അപകടത്തില്‍ പെട്ടത് ട്രാക്കില്‍ ഇറങ്ങി നിന്നവര്‍

അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിന്‍ പാഞ്ഞ് കയറി ഏഴ് മരണം. സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്.

ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഏഴുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.
അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.