റോഡ് മുറിച്ച് കടക്കാന്‍ വാഹനങ്ങള്‍ ഒതുക്കി യാത്രക്കാര്‍; വൈകല്യമുള്ള മുതലയുടെ വൈറല്‍ യാത്ര !

റോഡ് മുറിച്ച് കടക്കാന്‍ വാഹനങ്ങള്‍ ഒതുക്കി യാത്രക്കാര്‍; വൈകല്യമുള്ള മുതലയുടെ വൈറല്‍ യാത്ര !

സമൂഹ മാധ്യമങ്ങളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ രസകരമായ വീഡിയോ എളുപ്പത്തില്‍ വൈറലാവാറുണ്ട്. ആളുകള്‍ക്ക് അതിനോട് വളരെയധികം കൗതുകവുമുണ്ട് എന്നതാണ് ഇതിന് കാരണം. റോഡ് മുറിച്ച് കടക്കുന്ന ഒരു മുതലയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.

യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഡാനിയല്‍ കോഫ്മാന്‍ എന്നയാളാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. കാല്‍ നഷ്ടപ്പെട്ട മുതല റോഡ് മുറിച്ച് കടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന നേരത്ത് 'അതിന് പത്തടിയെങ്കിലും നീളമുണ്ട് എന്ന് തോന്നുന്നു' എന്ന് കോഫ്മാന്‍ പറയുന്നുണ്ട്. മുതല കടന്നു പോകുന്നത് വരെ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനവും വീഡിയോയില്‍ കാണാം. പിന്നീട് മുതല ഇയാളുടെ വാഹനത്തിനടുത്തേക്ക് വരുന്നു. വാഹനത്തിനടിയിലേക്ക് നീങ്ങിയ മുതല വാഹനം അനക്കുന്നുണ്ടെന്നും കോഫ്മാന്‍ വീഡിയോയില്‍ പറയുന്നു. ശേഷം അത് തന്റെ യാത്ര തുടരുകയാണ്.

നിരവധിപ്പേരാണ് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത്. ഒരുപാടുപേര്‍ വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ക്യാപ്ഷന്‍ കാണുന്നത് വരെ ഇത് ഫ്‌ളോറിഡയിലാണ് എന്ന് അറിയില്ലായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. മറ്റൊരാള്‍ അതിന്റെ ഇടതുകൈപ്പത്തി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഒരാള്‍ കമന്റ് ചെയ്തത് മനുഷ്യര്‍ കാരണം വന്യജീവികള്‍ക്ക് അവയുടെ വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ്.

ഏതായാലും വളരെ വേഗം തന്നെ വീഡിയോ വൈറലായി. വീഡിയോ കാണാം:വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.