കള്ളപ്പണം വെളുപ്പിക്കൽ ; കെ.എം ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ ; കെ.എം ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡിയുടെ നടപടി. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇ.ഡി. അറിയിച്ചിട്ടുണ്ട്.



ഷാജി എം.എല്‍.എ ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ ആശ ഷാജിയുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍. കെ.എം ഷാജി എം.എല്‍.എയായിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച്‌ അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയെന്നതിലാണ് ഇ.ഡി കേസെടുത്തിരുന്നത്. ഈ കേസില്‍ കെ എം ഷാജിയെയും ഭാര്യയെയും നിരവധി തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.