അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയില്‍ റിക്കാര്‍ഡ് എണ്ണം ഡോക്ടര്‍മാര്‍ ഉണ്ടാവും: മോഡി

അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയില്‍ റിക്കാര്‍ഡ് എണ്ണം ഡോക്ടര്‍മാര്‍ ഉണ്ടാവും: മോഡി

അഹമ്മദാബാദ്: ആരോഗ്യ രംഗത്ത് ഇന്ത്യ അടുത്ത പത്തു വര്‍ഷത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ കുച്ഛ് ജില്ലയില്‍ കെകെ പട്ടേല്‍ മള്‍ട്ടി സ്‌പെഷ്യാലിസ്റ്റി ആശുപത്രി രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജെങ്കിലും സ്ഥാപിച്ച് മെഡിക്കല്‍ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ അടുത്ത 10 വര്‍ഷത്തില്‍ രാജ്യത്ത് റെക്കോര്‍ഡ് എണ്ണം ഡോക്ടര്‍മാര്‍ ഉണ്ടാവും.

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുജറാത്തില്‍ ആകെ ഒന്‍പത് മെഡിക്കല്‍ കോളജുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ അത് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ എയിംസും മൂന്നു ഡസനിലധികം മെഡിക്കല്‍ കോളജുകളും ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ വിവിധ വികസന പദ്ധതികളും മോഡി ഉദ്ഘാടനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.