കൊച്ചി: സംസ്ഥാനത്തുടനീളം 2021ലുണ്ടായ 33,296 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 3429 ജീവന്‍. പരിക്കേറ്റവരും തീരെ പരിക്കുകളില്ലാത്തവരുമായി 36,775 പേര്‍ ഈ അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍പെട്ടതും കൂടുതല്‍ പേരുടെ ജീവന്‍ പൊലിഞ്ഞതുമായ വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബൈക്കുകളാണ്. അപകടങ്ങളുടെയും മരിച്ചവരുടെയും എണ്ണത്തില്‍ മൂന്നിലൊന്നും ബൈക്കുകള്‍ ഉള്‍പ്പെട്ടവയാണ്. 10,154 അപകടങ്ങളിലായി 1069 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുകൂടാതെ 3440 അപകടങ്ങളില്‍ സ്കൂട്ടറുകളുടെ ഉപയോഗത്തിൽ പൊലിഞ്ഞത് 321 ജീവന്‍. 9822 കാര്‍ അപകടങ്ങളിലായി 710 പേരും 1525 ലോറി അപകടങ്ങളിലായി 301 പേരും മരിച്ചു. 699 അപകടങ്ങളില്‍പെട്ട മിനിലോറികള്‍ കാരണം ഇല്ലാതായത് 104 പേരാണ്.
2021ല്‍ എറണാകുളം റൂറലിലാണ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ 3085 അപകടങ്ങളും 271 മരണങ്ങളും. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപകടമരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴയിലും രണ്ടാമത് മലപ്പുറത്തുമാണ്. ആലപ്പുഴയില്‍ 2914 അപകടങ്ങളിലായി 297 പേരും മലപ്പുറത്ത് 2147 അപകടങ്ങളിലായി 291 പേരും മരണമടഞ്ഞു.
തിരുവനന്തപുരം സിറ്റിയില്‍ 1438 അപകടങ്ങളിലായി 117 പേരും റൂറലില്‍ 2693 അപകടങ്ങളില്‍ 293 പേരും മരിച്ചു. കൊല്ലം സിറ്റിയില്‍ 1552 അപകടങ്ങളും 184 മരണങ്ങളും ഉണ്ടായപ്പോള്‍ റൂറലില്‍ ഇത് 1407 അപകടങ്ങളും 170 മരണങ്ങളുമാണ്. എറണാകുളം സിറ്റിയിലെ അപകടം 1781, മരണം 141മാണ്. പാലക്കാട്ട് 1909 അപകടങ്ങളിലായി 278 പേരാണ് മരിച്ചത്. വയനാട് ജില്ലയാണ് അപകടത്തിലും അപകട മരണത്തിലും പിന്നിലുള്ളത്. 545 വാഹനാപകടങ്ങളില്‍ നഷ്ടമായത് 54 ജീവനാണ്. കണ്ണൂര്‍ റൂറലില്‍ 799 അപകടങ്ങളും 67 മരണങ്ങളും സംഭവിച്ചു.
എന്നാൽ 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം സംസ്ഥാനത്തെ നിരത്തുകളിലുണ്ടായത് 7240 അപകടങ്ങളാണ്. ഇവയില്‍ ആകെ 740 പേര്‍ കൊല്ലപ്പെട്ടു. 7979 പേര്‍ക്കാണ് പരിക്കേറ്റത്. 2020ല്‍ 27,887 അപകടങ്ങളും 2979 മരണങ്ങളുമുണ്ടായി. 2019ല്‍ 41,111 അപകടങ്ങളിലായി നഷ്ടമായത് 4440 ജീവനുകളാണ്. 2018ലെ കണക്കുകള്‍ പ്രകാരം 40181 അപകടങ്ങളും 4303 മരണങ്ങളും സംഭവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.