ടെക്‌സാസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; മരച്ചില്ലയില്‍ തലകീഴായി കുരുങ്ങിക്കിടന്ന ആറു വയസുകാരിയുടെ നില ഗുരുതരം

ടെക്‌സാസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; മരച്ചില്ലയില്‍ തലകീഴായി കുരുങ്ങിക്കിടന്ന ആറു വയസുകാരിയുടെ നില ഗുരുതരം

ടെക്‌സാസ്: ടെക്‌സാസില്‍ കഴിഞ്ഞ ദിവസം ചുഴലിക്കാറ്റില്‍പ്പെട്ട് മരച്ചില്ലകളില്‍ കുരുങ്ങിക്കിടന്ന ആറു വയസുകാരിയെ മാതാപിതാക്കളും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു. 165 മൈല്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍പ്പെട്ട് മിറിയം റിയോസ് എന്ന ആറു വയസുകാരിയാണ് മരച്ചില്ലയില്‍ കുടുങ്ങിയത്. നൂറുകണക്കിന് വാര ദൂരം കാറ്റ് വീശിയടിച്ച് കൊണ്ടുപോയ ശേഷം മരച്ചില്ലയില്‍ കുടുങ്ങുകയായിരുന്നു.

ബോധരഹിതയായി തലകീഴായി കിടക്കുകയായിരുന്ന കുട്ടിയെ പ്രദേശവാസികളുടെ സഹായത്തോടെ പിതാവ് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വരുന്ന ശനിയാഴ്ച്ച ഏഴാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു അപകടം.

ചുഴലിക്കാറ്റ് വ്യാപകമായ ദുരന്തമാണ് ഈ കുടുംബത്തിന് സമ്മാനിച്ചാണ്. പിതാവ് ജോയല്‍ റിയോസിനും അമ്മ വനേസ റിയോസിനും ഒരു വയസുള്ള സഹോദരനും ചുഴലിക്കാറ്റില്‍ പരിക്കേറ്റു. ഗര്‍ഭിണിയായ വനേസ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ചുഴലിക്കാറ്റ് വീശിയത്ത്. ജോയലും മക്കളും അടുത്തുണ്ടായിരുന്നു.



കാറ്റിന്റെ ശക്തിയില്‍ ഇരുവരും നിലത്ത് ശക്തമായി വീണു. വീഴ്ച്ചയുടെ ആഘാതത്തിന്‍ വനേസയ്ക്ക് ഗര്‍ഭചിത്രം സംഭവിച്ചു. ഒരു വയസുകാരന്‍ മകനെ അടുത്തുള്ള വയലിലേക്കും ചുഴലിക്കാറ്റ് വലിച്ചെറിഞ്ഞു. മിറിയത്തെ കാറ്റ് പറത്തിക്കൊണ്ടുപോയി മരച്ചിലയില്‍ കുരുക്കി. മിറിയം ഒഴികെ മറ്റുള്ളവരുടെ പരിക്ക് കാര്യമായതല്ലെന്ന് വനേസയുടെ സഹോദരന്‍ സ്റ്റീഫന്‍ പെരസ് പറഞ്ഞു.

ചുഴലിക്കാറ്റില്‍ പൂര്‍ണമായി തകര്‍ന്ന ജോയലിന്റെ വീട് പുനര്‍നിര്‍മിക്കുന്നതിനായി പെരസിന്റെ നേതൃത്വത്തില്‍ ഗോ ഫണ്ട് മി എന്ന കാമ്പെയിന്‍ ആരംഭിക്കുകയും 44,000 ഡോളര്‍ സ്വരൂപിക്കുകയും ചെയ്തു. 80,000 ഡോളറാണ് ലക്ഷ്യമിടുന്നത്.

10 മൈല്‍ ദൂരത്തില്‍ വീശിയടിച്ച ചുഴക്കാറ്റില്‍ വ്യാപകനാശമാണ് പ്രദേശത്ത് ഉണ്ടായത്. എട്ട് മൈല്‍ ദൂരം കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 61 വീടുകളും രണ്ട് പള്ളികളും തകര്‍ന്നു. 23 പേര്‍ക്ക് പരിക്കേറ്റു. വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. ചുഴലിക്കാറ്റ് മൂലം പ്രദേശത്ത് ഓരോ വര്‍ഷവും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ബെല്‍ കൗണ്ടി ജഡ്ജി ഡേവിഡ് ബ്ലാക്ക്‌ബേണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.