മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും. മൂഴിയാര്‍ അണക്കെട്ടിലെ ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുത ഉല്‍പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. വൃഷ്ടി പ്രദേശത്തെ ശക്തമായ വേനല്‍ മഴയും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉല്‍പാദനം നടത്തുന്നത് കൊണ്ടുമാണ് അണക്കെട്ടിലെ ജലം ഉയര്‍ന്നത്.

മൂഴിയാര്‍ ഡാമിലെ അധിക ജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 45 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.