ഫ്‌ളോറിഡ: ടോബിക്ക് പ്രായം 21. എന്നാല്‍, കരുത്തിനും ശബ്ദത്തിനും ഒരു കുറവ് സംഭവിച്ചിട്ടില്ല. തന്റെ വര്‍ഗത്തില്‍പ്പെട്ട ചെറുപ്പക്കാരെപ്പോലെ ചുറുചുറുക്കും ശൗര്യവും ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ് എന്ന റെക്കാര്‍ഡ് സ്വന്തമായുള്ള ടോബിക്ക് ഇപ്പഴമുണ്ട്.
ഫ്‌ളോറിഡയിലെ വലിയ വീട്ടില്‍ സര്‍വ്വവിധ സൗകര്യങ്ങളുമായി ടോബി കീത്ത് എന്ന ചുവാവ ഇനത്തില്‍പ്പെട്ട നായ് വളരാര്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നീട്ടു. നന്നേ ചെറുപ്പത്തില്‍ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ദത്തെടുത്തതാണ്.
ഒരു വൃദ്ധദമ്പതികളായിരുന്നു ആദ്യത്തെ ഉടമകള്‍. ഇവര്‍ക്ക് പരിപാലിക്കാന്‍ കഴിയാതെ വന്നതോടെ ഫ്‌ളോറിഡ സ്വദേശിയായ ഗിസേല ഷോറി നായയെ ഏറ്റെടുത്തു. ടോബി കീത്ത് എന്ന പേരും നല്‍കി.
2001 ജനുവരി 9 ന് ജനിച്ച ടോബി തന്റെ 21-ാം പിറന്നാള്‍ നാട്ടിലെ വലിയ ചടങ്ങായാണ് ഗിസേല ആഘോഷിച്ചത്. ആഘോഷത്തില്‍ പങ്കെടുത്തവരെല്ലാം ടോബിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കിയതിനൊപ്പം അത്ഭുതവും പ്രകടിപ്പിച്ചു.
സാധാരണ 10 മുതല്‍ 13 വര്‍ഷം വരെയാണ് നായ്ക്കളുടെ ആയുസ്. ചുവാവ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ക്ക് അത് 12 മുതല്‍ 18 വര്‍ഷം വരെയാകാം. എന്നാല്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ട് പ്രായം മുന്നേറുമ്പോള്‍ ടോബി ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ് എന്ന വിശേഷണത്തിലേക്കും വളര്‍ന്നു.
ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ് എന്ന ഗിന്നസ് റിക്കാര്‍ഡ് കുറിക്കപ്പെട്ടതിന്റെ ആഘോഷവും ഗംഭീരമായിരുന്നു. കുളിച്ചു നഖം വെട്ടി മിനുക്കി പുത്തന്‍ ഉടുപ്പും ധരിച്ച് ആഘോഷത്തിലെ പ്രധാന ആകര്‍ഷണായി ടോബി നിന്നു. ചടങ്ങുകള്‍ക്ക് ശേഷം മറ്റൊരു വിരുന്നായി ഒരു കാര്‍ സവാരിക്ക് പോയി.
പരിലാളനയും യഥാസമയത്തെ ആരോഗ്യപാലനവുമാണ് ടോബിക്ക് ഈ പ്രായം സമ്മാനിക്കാനായതെന്ന് ഗിസേല പറഞ്ഞു. ടോബിയെ കൂടാതെ ഗിസേലയ്ക്ക് മറ്റ് രണ്ട് നായ്കുട്ടികള്‍ കൂടിയുണ്ട്. ഏഴുവയസുള്ള അമേരിക്കന്‍ ബുള്‍ഡോഗ് ആയ ലൂണയും മൂന്നുവയസുള്ള ചൈനീസ് വംശജയായ ലാലയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.