മൈസൂർ: ലോകത്തില്‍ അത്യപൂര്‍വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബന്ധിപ്പൂര്‍ കടുവാ സങ്കേതം.ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന.
സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം. ബന്ധിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള പഴയ ജലാശയത്തിലായിരുന്നു അപൂര്‍വ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ആളുകള്‍ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകര്‍ സഞ്ചാരികളെ ഒഴിപ്പിച്ചു. സഞ്ചാരികളെ ഒഴിപ്പിച്ച് തോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറഞ്ഞു.
ലോകത്തില്‍ തന്നെ അപൂര്‍വമാണ് ആനകള്‍ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബന്ധിപ്പൂരില്‍ ഇതിന് മുന്‍പ് 1994 ആന ഇരട്ടപ്രസവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.