തിരുവനന്തപുരം: നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച കെ സ്വിഫ്റ്റ് മികച്ച വരുമാനവുമായ് കുതിക്കുന്നു. ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ യാത്ര പ്രധാന്യം നല്‍കുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയാണ്.
സര്‍വ്വീസ് ആരംഭിച്ച 11ാം തിയ്യതി മുതല്‍ 20 വരെ 1,26,818 കിലോ മീറ്റര്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.
നിലവില്‍ 30 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍ സര്‍വ്വീസിലെ 8 ബസുകളും ബാഗ്ലൂര്‍ സര്‍വ്വീസാണ് നടത്തുന്നത്. എ. സി സ്വീറ്റര്‍ ബസുകള്‍ പത്തനംതിട്ട ബാംഗ്ലൂര്‍, കോഴിക്കോട് ബാംഗ്ലൂര്‍ എന്നിവടങ്ങിലേക്കും ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും തിരുവനന്തപുരം കോഴിക്കോട് റൂട്ടിലുമാണ് സര്‍വ്വീസ് നടത്തിയത്.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ.സി സര്‍വ്വീസ് നടത്തുന്നത്. ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകളും സര്‍വ്വീസ് ആരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.
പുതിയ ബസുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കെഎസ്‌ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.
ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസുകള്‍ക്ക് പലതിനും ഇതില്‍ കേടുപാടുകള്‍ പറ്റി. പരിചയക്കുറവുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.