ഭിന്നശേഷി സംവരണം: സ്ഥിരം നിയമനത്തിന് മുന്‍പ് അധ്യാപകര്‍ കൈപ്പറ്റിയ വേതനം തിരിച്ചടയ്ക്കേണ്ടെന്ന് സര്‍ക്കാര്‍

ഭിന്നശേഷി സംവരണം: സ്ഥിരം നിയമനത്തിന് മുന്‍പ് അധ്യാപകര്‍ കൈപ്പറ്റിയ വേതനം തിരിച്ചടയ്ക്കേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്ഥിരം നിയമനം ലഭിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ദിവസ വേതനമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം തടസപ്പെട്ടതിനാല്‍ താല്‍കാലിക വേതനത്തിലാണ് അധ്യാപകര്‍ ജോലി ചെയ്തിരുന്നത്.

സംവരണ സീറ്റുകള്‍ മാറ്റി വച്ച് ബാക്കി തസ്തികകളില്‍ അധ്യാപകര്‍ക്ക് സ്ഥിര നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് സ്ഥിര നിയമനം ലഭിക്കുന്നവര്‍ നേരത്തേ വാങ്ങിയ ദിവസ വേതനം തിരിച്ചടയ്ക്കണമെന്ന സ്ഥിതിയുണ്ടായി. ഇതിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.

നിയമനം റെഗുലറൈസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കുടിശിക ശമ്പളത്തില്‍ നിന്ന് ഈ തുക കുറവുവരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ നിയമനാ അംഗീകാരം ലഭിക്കുമ്പോള്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണമെന്ന പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്.

നിയമന തിയതി മുതല്‍ നിയമനാംഗീകാരം (ശമ്പള സ്‌കെയിലില്‍) നല്‍കിയുള്ള ഉത്തരവിന്റെ തിയതിവരെ ശമ്പള സ്‌കെയിലില്‍ ലഭിക്കേണ്ട തുകയില്‍ നിന്ന് ദിവസ വേതനത്തില്‍ കൈപ്പറ്റിയ തുക കുറച്ച് ബാക്കിയുള്ള കുടിശികയാണ് ഇനി പിഎഫില്‍ ലയിപ്പിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.