ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച.

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വര്‍ഗീയ വാദികളെന്ന് താന്‍ വിളിച്ചു. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാന്‍ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയിലാണ് ജമാ അത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രി തുറന്നു പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നല്ല അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതി തന്നെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല. അന്വേഷണത്തിന് ഇ.ഡി വരേണ്ട സാഹചര്യം ഇല്ലെന്നും പിണറായി വ്യക്തമാക്കി.

കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തില്‍ സംവാദത്തിന് തയ്യാറാണ്. സമയവും സ്ഥലവും തീരുമാനിച്ചാല്‍ മതി. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യം യുഡിഎഫിന്റെ കുബുദ്ധിയാണ്. ഇക്കാര്യത്തില്‍ വേണുഗോപാലിനെ പോലുള്ളവര്‍ മറുപടി പറയണമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.