കോഴിക്കോട്: ആര്‍എസ്എസിനെയും ബിജെപിയെയും തടയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്കുലര്‍ സ്‌കൂളുകള്‍ രാജ്യമാകെ തുടങ്ങണമെന്ന് മുസ്ലീം ലീഗിന്റെ നിര്‍ദേശം. എം.കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ മാഗസിനായ 'റീഡ് വിഷനി'ല്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യമാകെ ശിശുഭവന്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുനീര്‍ ആരോപിക്കുന്നു. ഇതിനു തടയിടേണ്ടത് മതേതരത്വത്തിന് അനിവാര്യമാണ്. മതേതര സ്‌കൂളുകള്‍ വേണമെന്ന മുനീറിന്റെ വിചിത്ര ആവശ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു.
രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് ഇന്ത്യയിലുടനീളം മുത്തച്ഛനായിട്ടുള്ള നെഹ്‌റുവിന്റെ പേരില്‍ സെക്യുലര്‍ സ്‌കൂളുകള്‍ തുടങ്ങുകയാണ്. 'നെഹ്‌റു സെക്കുലര്‍ സ്‌കൂളു'കളെ മതേതര പാര്‍ട്ടിയായ മുസ്ലീം ലീഗ് പിന്തുണയ്ക്കും. കേരളത്തിലെങ്കിലും അത് തുടങ്ങി മാതൃക കാണിക്കണം. അദ്ദേഹം വയനാട്ടിലെങ്കിലും സ്‌കൂള്‍ തുടങ്ങട്ടെയെന്നും മുനീര്‍ ആവശ്യപ്പെടുന്നു. ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച ജയരാജന്റെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.