ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റേയും പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും ദൈവ കരുണയുടേയും സംയുക്ത തിരുനാൾ ആഘോഷിച്ചു.

2022 ഏപ്രിൽ 24 പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ബാല്ലിമൺ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ റാസാ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്ററും ഇടവക വികാരിയുമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ടോമി പി. ജോർജ്, ഫാ. ഷിൻ്റോ തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു. കുർബാനയുടെ ആരംഭത്തിൽ പ്രസുദേന്തി വാഴ്ച് നടത്തി.

ആഘോഷമായ റാസാ കുർബാനയിലും പൊൻകുരിശും മുത്തുക്കുടകളും കൊടിതോരണങ്ങളുമായി, തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ഭക്തിപൂർവ്വം ഇടവകജനം പങ്കെടുത്തു. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു. വികാരി ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ ഫിബ്സ്ബൊറോ കുർബാന സെൻ്റർ കമ്മറ്റിയും മാതൃവേദി പിതൃവേദി എസ്.എം.വൈ.എം. ഭക്തസംഘടനകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.