ഇന്ത്യന്‍ കരസേനാ മേധാവിയായി മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേല്‍ക്കും, ബി.എസ് രാജു ഉപമേധാവി

ഇന്ത്യന്‍ കരസേനാ മേധാവിയായി  മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേല്‍ക്കും, ബി.എസ് രാജു ഉപമേധാവി

ന്യൂഡല്‍ഹി: കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ മേധാവി എംഎം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം.

എഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവി പദവിയിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ. മഹാരാഷ്ട്രയിലെ നാഗ്പൂ‍ര്‍ സ്വദേശിയാണ്.

കരസേനയുടെ 29ാം മേധാവിയാണ്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം തുടങ്ങിയവയില്‍ പങ്കെടുത്തു.



ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു. ഡല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവില്‍ കരസേന ഉപമേധാവിയായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. മനോജ് പാണ്ഡ്യ കരസേന മേധാവിയാകുന്ന സാഹചര്യത്തില്‍ ലഫ്. ജനറല്‍ ബി എസ് രാജുവിനെ കരസേന ഉപമേധാവിയായും നിയമിച്ചിട്ടുണ്ട്. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു. ഇപ്പോള്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.