കൊച്ചി:ബേബി ജോൺ കലയന്താനി-ലിസി കെ ഫെർണാണ്ടസ് കൂട്ടുകെട്ടിൽ ഗീതം മീഡിയയുടെ മറ്റൊരു സംഗീത വിരുന്ന്. വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി നാമകരണം ചെയ്യുന്നതിന് ഒരുക്കമായിട്ട് വിശുദ്ധനെ വണങ്ങുന്ന രണ്ടു ഗാനങ്ങളാണ് തയ്യാറായിരിക്കുന്നത്. ഭാരതത്തിലെ ആദ്യത്തെ അല്മായ വിശുദ്ധനായിരിക്കും വാഴ്ത്തപ്പെട്ട ദേവസഹായം. വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിച്ച ദേവസഹായം ഭാരതത്തിലെ അത്മായർക്ക് അഭിമാനമാണ്. "ഭാരതസഭയിൽ വീണ്ടും" , "കാറ്റാടി മലയിൽ കാറ്റേറ്റു പാടി" എന്നീ രണ്ടു പാട്ടുകൾ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ആറരക്ക് , തലശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ ബിഷപ്പ് പാംബ്ലാനിയെ അനുമോദിക്കാൻ, സിന്യൂസ് സംഘടിപ്പിച്ച സൂം മീറ്റിംഗിൽ വച്ചായിരുന്നു ഗാനങ്ങളുടെ പ്രകാശനം നടന്നത്.


ബേബി ജോൺ കലയന്താനിയും ലിസ്സി കെ ഫെർണാണ്ടസും ചേർന്നുള്ള ഗാനാവിഷ്കാരത്തിന്റെ റെക്കോർഡിങ്ങും ശബ്ദ സംയോജനവും നിർവഹിച്ചിരിക്കുന്നത് ജിന്റോ ജോൺ (ഗീതം മീഡിയ) ആണ് . അതിഗംഭീരമായ ഓർക്കസ്‌ട്രേഷൻ സാധ്യമാക്കിയത് കൊച്ചിൻ സ്ട്രിങ്ങ്സും സ്കറിയ ജേക്കബും ചേർന്നാണ്. രമേശ് മുരളി,അമൽ , ബേബി ജോൺ ,ജിന്റോ ജോൺ ,റിൻസി,സിജി,മേബിൾ ,റാണി,ഡിംപിൾ എന്നിവർ ചേർന്നാണ് രണ്ട് ഗാനങ്ങളും അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ഈ ഗാനങ്ങളുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് മാർക്കോസ് റയാൻ , അതുൽ ടോണി ,ജിബൻ ജിജി പനിക്കിയിൽ ,ക്രിസ്റ്റീന ജോൺ , സിന്യൂസ് ലൈവ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് റ്റീം എന്നിവർ ചേർന്നാണ് .
കാറ്റാടിമലയിലെ ഗാന ചിത്രീകരത്തിന് വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് ആവശ്യമായ ക്രോഡീകരണങ്ങൾ ചെയ്തത് ഫാ ജോമി കമുകുമറ്റത്തിൽ, ഫാ ജെയിംസ് മാക്കയിൽ എന്നിവരാണ്. തക്കല രൂപത ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ, കോട്ടാർ രൂപത ബിഷപ് റവ നാസറേൻ സൂസൈ എന്നിവരുടെ ആശീർവാദാനുഗ്രഹങ്ങളോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
തമിഴ് നാട്ടിലെ നാഗർകോവിലിലെ കാറ്റാടി മല എന്ന ഗ്രാമത്തിലേക്ക് യാത്ര ചെയ്ത ലിസി ഫെര്ണാണ്ടസും ബേബി ജോണും ജിന്റോ ജോണും ദേവസഹായം ജീവിച്ച് മരിച്ച നാട്ടിലെ പുണ്യ സ്ഥാനങ്ങൾ ക്യാമറയിൽ പകർത്തി. ദേവസഹായത്തിന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ ദൃശ്യാവിഷ്ക്കരമായി. മുട്ടടിച്ചാൻ പാറയും മണിയടിച്ചാൻ പാറയും കാഴ്ചക്കാർക്ക് സുപരിചിതമാകുന്നു ഈ വീഡിയോയിലൂടെ. അതി
ഹൃദയഹാരിയായ ചിത്രീകരണവും ഇമ്പമാർന്ന ഗാനവും ആഴത്തിൽ സ്പർശിക്കുന്ന വരികളും ഈ ഗാനങ്ങളെ ഹൃദയ സ്പർശിയാക്കുന്നു .
മനോഹരമായ ഈ ഗാനങ്ങൾ കണ്ടാസ്വദിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.