സര്‍ക്കാരിന്റേത് മെല്ലെപ്പോക്ക് നയം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

സര്‍ക്കാരിന്റേത് മെല്ലെപ്പോക്ക് നയം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി സംഘത്തെ നിയോഗിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കുകയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

മന്ത്രി പി രാജീവിനെ തള്ളിയ രേഖ ശര്‍മ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനമില്ല. മൂന്ന് മാസത്തിനകം തന്നെ റിപ്പോര്‍ട്ട് പുറത്തുവിടണമായിരുന്നു. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.

അതിനിടെ നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് ഡബ്ല്യുസിസി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.