ന്യൂഡല്‍ഹി: ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വായുവിന്റെ ഗുണനിലവാരം അളക്കുന്ന 117 രാജ്യങ്ങളില്‍ ഉയര്‍ന്ന മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ 17 ശതമാനം നഗരങ്ങളിലും ലോകാരോഗ്യ സംഘടനയുടെ പിഎം2.5 അല്ലെങ്കില്‍ പിഎം10 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് താഴെയാണ് വായുവിന്റെ ഗുണനിലവാരം.
വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഒരു ശതമാനത്തില്‍ താഴെ നഗരങ്ങളില്‍ മാത്രമാണ് വായുവിന്റെ ഗുണനിലവാരം പാലിക്കപ്പെടുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ ജനസംഖ്യയും (99%) ലോകാരോഗ്യ സംഘടനയുടെ പരിധിക്കപ്പുറം മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സൂക്ഷ്മ കണികാ പദാര്‍ത്ഥങ്ങളും നൈട്രജന്‍ ഡയോക്സൈഡും കാണപ്പെടുന്നത്.
വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന 117 രാജ്യങ്ങളിലെ, 6,000 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം പ്രദേശവാസികള്‍ ഇപ്പോഴും വളരെ മലിനമായ വായുവും നൈട്രജന്‍ ഡയോക്സൈഡും ശ്വസിക്കുന്നു. ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുകയും മറ്റ് ഉചിതമായ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് വായു മലിനീകരണ തോത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.