ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റുകളുടെ നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍ രൂപവത്കരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കാണോ അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദിത്വം എന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാണ് കമ്മീഷന്‍ രൂപവത്കരിച്ചത്.
ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞാലുടന്‍ അന്വേഷണ റിപോര്‍ട്ട് പരിഗണിക്കും. അന്വേഷണത്തിന് വേണ്ട എല്ലാ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച എച്ച്2ഒ ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചത്. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.