കണ്ണൂര്‍ സിപിഎമ്മില്‍ ഫണ്ട് തിരിമറി വിവാദം; ധനരാജ് കുടുംബ സഹായ ഫണ്ടില്‍ നിന്ന് 42 ലക്ഷം കാണാനില്ല

കണ്ണൂര്‍ സിപിഎമ്മില്‍ ഫണ്ട് തിരിമറി വിവാദം; ധനരാജ് കുടുംബ സഹായ ഫണ്ടില്‍ നിന്ന് 42 ലക്ഷം കാണാനില്ല

കണ്ണൂര്‍: സിപിഎമ്മില്‍ ഫണ്ട് തിരിമറി വിവാദം കത്തിക്കയറുന്നു. പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായാണ് ആക്ഷേപം. രക്തസാക്ഷി ധനരാജിനായി പിരിച്ച ഫണ്ടില്‍ നിന്ന് 42 ലക്ഷം രൂപ കാണുന്നില്ലെന്ന ആരോപണം ചൂടുപിടിച്ചതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം നീക്കം ആരംഭിച്ചു.

നേരത്തെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പയ്യന്നൂരിലെ ഫണ്ട് തിരിമറി അന്വേഷിക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെ വരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കേന്ദ്ര കമ്മിറ്റി അംഗം അംഗം ഇ.പി ജയരാജനെ പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടി നിയോഗിക്കുകയും ചെയ്തിരുന്നു.

ഫണ്ട് തിരിമറി താഴെത്തട്ടില്‍ മാത്രം നടപടിയെടുത്ത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. 2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.