ബംഗാള്‍ ഉള്‍ക്കടലില്‍ 'അസാനി' ചുഴലിക്കാറ്റ് രൂപം കൊണ്ടു; വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ 'അസാനി' ചുഴലിക്കാറ്റ് രൂപം കൊണ്ടു; വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അസാനി എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ തീരങ്ങളെയാണ് ബാധിക്കുക.

ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാനിനും സമീപം രൂപപ്പെട്ട ഈ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ് എന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ന്യൂനമര്‍ദനത്തിന്റെ ഭാഗമായി കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റ് ബംഗാള്‍-ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഒഡീഷ-ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരത്ത് ഈ ചുഴലിക്കാറ്റ് ആഞ്ഞടിക്കാനാണ് സാധ്യത. ഒഡീഷ തികഞ്ഞ ജാഗ്രതയിലാണ്. എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ഒഡീഷയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം ഒഡീഷയില്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് അനുസരിച്ച് മല്‍ക്കന്‍ഗിരി മുതല്‍ ഒഡീഷയിലെ മയൂര്‍ഭഞ്ച് വരെയുള്ള 18 ജില്ലകളിലെ കളക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.