ദുബായ്: ഭിന്നശേഷിക്കാരനായ 15 കാരന്‍റെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്. പോലീസ് സൂപ്പർകാറില്‍ യാത്ര ചെയ്യണമെന്നതും ദുബായ് പോലീസ് കമാന്‍റഡർ ഇന്‍ ചീഫ് ലഫ്. ജന അബ്ദുളള ഖലീഫ അല്‍ മറിയെ കാണണമെന്നതുമായിരുന്നു ആഗ്രഹം. ഇത് സുരക്ഷാ ബോധവല്‍ക്കരണ വിഭാഗത്തെ അറിയിച്ചതിനെ തുടർന്നാണ് ദുബായ് പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സിലെത്തി ദുബായ് പോലീസ് കമാന്‍റർ ഇന്‍ ചീഫിനെ കാണാനും സൂപ്പർ കാറില്‍ സഞ്ചരിക്കാനും അവസരമൊരുങ്ങിയത്.
പോലീസിനെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമുളള അവന്‍റെ സംശയങ്ങള്‍ക്കും അല്‍ മറി ഉത്തരം നല്‍കി.
ദുബായ് പോലീസിന്‍റെ വാതില്‍ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ് , പ്രത്യേകിച്ചും ഭാവി തലമുറയ്ക്കായി, മറി പറഞ്ഞു.
സമൂഹത്തിൽ സന്തോഷം പ്രചരിപ്പിക്കാനുള്ള ദുബായ് പോലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടിയുടെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.