പഞ്ചാബ് പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്ത ബിജെപി നേതാവിനെ ഹരിയാന പോലീസ് മോചിപ്പിച്ചു; നടുറോഡില്‍ നാടകീയ രംഗങ്ങള്‍

പഞ്ചാബ് പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്ത ബിജെപി നേതാവിനെ ഹരിയാന പോലീസ് മോചിപ്പിച്ചു; നടുറോഡില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപി നേതാവ് തജീന്ദര്‍ സിംഗ് ഭഗ്ഗയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. ഡല്‍ഹിയിലെ വീട്ടിലെത്തി പഞ്ചാബ് പോലീസാണ് തജീന്ദറിനെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ഭരിക്കുന്നത് കെജ്‌രിവാളാണെങ്കിലും പോലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. ഇതാണ് എഎപി ഭരിക്കുന്ന പഞ്ചാബ് പോലീസിനെ വിഷയത്തില്‍ ഇടപെടുത്താന്‍ കാരണം. തജീന്ദറുമായി പഞ്ചാബ് പോലീസ് പോയതിനു പിന്നാലെ ഡെല്‍ഹി പോലീസും പിന്നാലെ പാഞ്ഞു.

വാഹനം ഹരിയാന അതിര്‍ത്തി കടന്നതോടെ കഥ മാറി. ഹരിയാന പോലീസ് പഞ്ചാബ് പോലീസിന്റെ വാഹനം വളഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്തു വച്ചായിരുന്നു സംഭവം. പഞ്ചാബ് പോലീസിനെതിരേ കേസെടുത്ത ഹരിയാന പോലീസ് ബിജെപി നേതാവിനെ ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു.

ഹരിയാന ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തിയതിനും മതവൈരമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് പഞ്ചാബിലെ മൊഹാലിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി-ആംആദ്മി പാര്‍ട്ടി ഏറ്റുമുട്ടലിന് തജീന്ദറിന്റെ അറസ്റ്റ് പുതിയ മാനം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.