തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആര്‍ടിസിയില്‍ ഇന്നും ശമ്പളം വിതരണം ചെയ്‌തേക്കില്ല. സര്‍ക്കാര്‍ സഹായമായ 30 കോടി രൂപ ലഭിച്ചെങ്കിലും ശമ്പള വിതരണത്തിന് 25 കോടി കൂടെ വേണം. ലോണിനായി വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും ആരും സഹായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശമ്പളത്തിനോ നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുക ഉപയോഗിച്ചല്ല വാഷിങ് യൂണിറ്റ് വാങ്ങുന്നതെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം. നിലവില്‍ 425 വാഷര്‍മാര്‍ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.