ഐസ് ക്യൂബുകളില്‍ തുള്ളിക്കളിച്ച് ഓമനത്തമുള്ള നീര്‍നായ്ക്കള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഐസ് ക്യൂബുകളില്‍ തുള്ളിക്കളിച്ച് ഓമനത്തമുള്ള നീര്‍നായ്ക്കള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊടും ചൂടില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ വലയുകയാണ്. ഈ അവസ്ഥയില്‍ മനുഷ്യരെ പോലെ മറ്റ് ജീവജാലങ്ങളും ചൂടില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. ചില മൃഗങ്ങളെ സംബന്ധിച്ചടുത്തോളം മുഴുവന്‍ സമയവും വെള്ളത്തില്‍ തന്നെ കിടക്കാന്‍ സാധിച്ചാല്‍ അത്രയും സന്തോഷം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചൂട് സഹിക്കാന്‍ വയ്യാതെ വെള്ളത്തില്‍ കളിക്കുന്ന മൂന്ന് നീര്‍ നായ്ക്കളാണ് വീഡിയോയിലുള്ളത്. ഐസ് ക്യൂബുകള്‍ ഇട്ട വെള്ളത്തിലാണ് നീര്‍നായ്ക്കളുടെ വിളയാട്ടം. ഐസ് ക്യൂബുകള്‍ എടുത്ത് സ്വന്തം ശരീരത്തിലേക്ക് വയ്ക്കുന്ന നീര്‍ നായയാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ഇതെല്ലാം എന്റേതാണ് ആര്‍ക്കും തരില്ല എന്ന ഭാവത്തിലാണ് പുള്ളിക്കാരന്റെ കളി.

വളരെ രസകരമായാണ് ഇവ വെള്ളത്തില്‍ കളിക്കുന്നത്. നീര്‍നായ്ക്കളുടെ മുഖഭാവത്തിന് വളരെയധികം ഓമനത്തമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോ കണ്ടാല്‍ അത് ശരിയല്ലെന്ന് ആരും പറയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.