ഹൂസ്റ്റൺ: സെന്റ് മേരീസ് പെയർലാൻഡ് സീറോമലബാർ ദേവാലയത്തിൽ മാതൃദിനാഘോഷം നടത്തപ്പെട്ടു. ഞായറാഴ്ച ഒൻപത് മണിക്കുള്ള വിശുദ്ധ കുർബാനയോടനുബന്ധിച്ചായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സമ്മേളനത്തിൽ ഇടവക വികാരി ഫാ ജോബി ജോസഫ് ചേലകുന്നേൽ അധ്യക്ഷം വഹിക്കുകയും മാതാക്കൾക്ക് പൂക്കളും മെഡലും നൽകി ആദരിക്കുകയും ചെയ്തു.

ബലി മധ്യേ നടത്തിയ വചന സന്ദേശത്തിൽ മാതാക്കൾ ഇടവക സമൂഹത്തിന് പ്രദാനം ചെയ്യുന്ന സ്നേഹം, പരിചരണം, പ്രോത്സാഹനം, മാർഗനിർദേശം, സേവനം എന്നിവയെ വികാരി ഫാ ജോബി ജോസഫ് ചേലകുന്നേൽ അഭിനന്ദിച്ചു. "മറ്റെല്ലാവരുടെയും സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നവളാണ് അമ്മ, എന്നാൽ അവളുടെ സ്ഥാനം മറ്റാർക്കും എടുക്കാൻ കഴിയില്ല." എന്ന കർദ്ദിനാൾ മെർമിലോഡിന്റെയും "ഒരു ഭാഷയ്ക്കും അമ്മയുടെ സ്നേഹത്തിന്റെ ശക്തിയും സൗന്ദര്യവുംധീരതയും പ്രകടിപ്പിക്കാൻ കഴിയില്ല" എന്ന എഡ്വിൻ ചാപിന്റെയും ഉദ്ധരണികൾ സ്മരിച്ചു കൊണ്ട് ഫാ ജോബി തന്റെ സന്ദേശം പങ്ക് വച്ചു.


ലേഡീസ് ഫോറം അംഗമായ മജ്ഞു ജോഷി രചിച്ച 'തീം സോങ്'അംഗങ്ങൾ ചേർന്ന് ആലപിച്ചു. ലേഡീസ് ഫോറം പ്രസിഡന്റ് ആനി എബ്രാഹം സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് ധനശേഖരണാർത്ഥം 'നടത്തിയ ഫുഡ് സെയിലി'നോട്കൂടി മാതൃ ദിനാഘോഷത്തിന് വിരാമമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.