വാഷിങ്ടണ്‍: അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല 1,30,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ തകരാറിലായതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ യു.എസില്‍ വിറ്റഴിച്ച വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് യു.എസ് ഓട്ടോ സേഫ്റ്റി റെഗുലേറ്റര്‍ അറിയിച്ചു.
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സി.പി.യു അമിതമായി ചൂടാകുന്നത് റിയര്‍വ്യൂ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍, മുന്നറിയിപ്പ് ലൈറ്റുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനെ സാരമായി ബാധിക്കുന്നുവെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (എന്‍.എച്ച്.ടി.എസ്.എ) പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തില്‍ സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റ് അമിത ചൂടാകുന്നതാണ് ടച്ച്‌സ്‌ക്രീനിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഇത് വാഹനാപകടങ്ങള്‍ക്കു കാരണമായേക്കാം.
2021-ലും 2022-ലും നിര്‍മ്മിച്ച എല്ലാ ടെസ്‌ല മോഡലുകളുമാണ് തിരിച്ചുവിളിക്കുന്നത്. മോഡല്‍ 3, മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ എസ് എന്നിവ തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. പ്രശ്നം പരിഹരിക്കാന്‍ ഓവര്‍-ദി-എയര്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേഷന്‍ നല്‍കും.
നേരത്തെ 48,000 മോഡല്‍ 3 പെര്‍ഫോമന്‍സ് വാഹനങ്ങള്‍ ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. 2018 മുതല്‍ 2022 വരെ യു.എസ് വിപണിയില്‍ വിറ്റഴിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. സ്പീഡ് ഡിസ്പ്ലേ പ്രശ്നമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കാരണം. ട്രാക്ക് മോഡില്‍ സ്പീഡോമീറ്റര്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്ന തകരാറാണ് അന്നു നേരിട്ടത്. ഈ തകരാര്‍ മൂലം വാഹനത്തിന്റെ കൃത്യമായ വേഗത ഡ്രൈവറെ അറിയിക്കില്ല. ഇത് കൂട്ടിയിടിക്കു കാരണമാകും. പ്രശ്നം പരിഹരിക്കാന്‍ എയര്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.