വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിലെ നിലപാട് ചര്‍ച്ചയാകും

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിലെ നിലപാട് ചര്‍ച്ചയാകും

കൊച്ചി: വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് തീരുമാനിക്കാനാണ് പ്രധാനമായും യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ലത്തീന്‍ സഭ ഉയര്‍ത്തിയിരുന്നു.

തൃക്കാക്കരയില്‍ 20 ശതമാനം വോട്ടുള്ള തങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. വൈകിട്ട് ആറ് മണിക്കാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.