• Thu Mar 27 2025

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനവുമായി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനവുമായി  വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരവേ കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമര്‍ശിച്ചു.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.

‘രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യല്‍ വൈകുകയാണ്. മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകളല്ലെന്നും വിചാരണാ കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.