ഫാഷന്‍ ബ്രാന്‍ഡ് ലൂയീ വീറ്റണിന്റെ ആദ്യ ഇന്ത്യന്‍ അംബാസഡറായി ദീപിക

ഫാഷന്‍ ബ്രാന്‍ഡ് ലൂയീ വീറ്റണിന്റെ ആദ്യ ഇന്ത്യന്‍ അംബാസഡറായി ദീപിക

പാരീസ്: ലൂയീ വീറ്റണിന്റെ ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നായിക ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. ലോക പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡാണ് ലൂയീ വീറ്റണ്‍. തങ്ങളുടെ പുതിയ ലെതര്‍ ഹാന്‍ഡ് ബാഗ് ദീപികയും ഹോളിവുഡ് നടി എമ്മ സ്റ്റോണും ചൈനീസ് നടി ഷൂ ഡോംഗ്യൂവും ചേര്‍ന്ന് പുറത്തിറക്കുമെന്ന് ലൂയീ വീറ്റണ്‍ കമ്പനി അറിയിച്ചു.

ലൂയീ വീറ്റണ്‍ കാമ്പെയ്നില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ അഭിനേതാവായും ദീപികയാണ്. 2020ലായിരുന്നു ഇത്. ലൂയീ വീറ്റണ് വേണ്ടി ദീപിക മുമ്പ് മോഡലിംഗ് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗമായി ദീപികയെ തിരഞ്ഞെടുത്തത്.

നേരത്തെ ലീവൈസ്, അഡിഡാസ് തുടങ്ങിയവയുടെ ക്യാമ്പെയ്നുകളിലും ദീപിക ഭാഗമായിരുന്നു. നിലവില്‍ ഇന്ത്യയില്‍ ന്യൂഡല്‍ഹി, മുംബൈ, ബെംഗ്ളൂര്‍ എന്നിവിടങ്ങളിലാണ് ലൂയി വീറ്റണ്‍ സ്റ്റോറുകളുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.