ഹോട്ടലുകളിലെ വിലക്കയറ്റം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഗ്രേഡ് തിരിച്ച് വിലവിവര പട്ടിക ഉടനെന്ന് ഭക്ഷ്യമന്ത്രി

 ഹോട്ടലുകളിലെ വിലക്കയറ്റം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഗ്രേഡ് തിരിച്ച് വിലവിവര പട്ടിക ഉടനെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലെ വിലക്കയറ്റ വാര്‍ത്തകള്‍ വളരെ ഏറെ ഗൗരവമേറിയതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഹോട്ടലുകളെ ഗ്രേഡ് തിരിച്ച് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില നിശ്ചയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും മന്ത്രി വ്യക്തമമാക്കി.

സംസ്ഥാനത്ത് സാധാരണക്കാരന് ആശ്വാസകരമാകും വിധത്തിലുള്ള നടപടികളും പദ്ധതികളും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞു. ഹോട്ടലുകളിലെ വിലവര്‍ധനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വേണ്ടി കളക്ടര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കളക്ടര്‍മാരേയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരേയും സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറേയും പങ്കെടുപ്പിച്ചു കൊണ്ട് ഈ കാലയളവില്‍ ഓണ്‍ലൈനായി യോഗങ്ങള്‍ ചേരുകയും ചെയ്തു.

ഓരോ ജില്ലകളിലും ഈ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.