കോണ്‍ഗ്രസ് പദവികളില്‍ 50 ശതമാനം സംവരണം; രാഹുല്‍ ഗാന്ധി രാജ്യ വ്യാപകമായി പദയാത്ര നടത്തണമെന്ന് നിര്‍ദേശം

 കോണ്‍ഗ്രസ് പദവികളില്‍ 50 ശതമാനം സംവരണം; രാഹുല്‍ ഗാന്ധി രാജ്യ വ്യാപകമായി പദയാത്ര നടത്തണമെന്ന് നിര്‍ദേശം

ന്യുഡല്‍ഹി: കോണ്‍ഗ്രസ് പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും പ്രചാരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കും. കൂടാതെ രാഹുല്‍ ഗാന്ധി രാജ്യ വ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചു.

മാത്രമല്ല ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദേശത്തിനും പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ദേശീയ തലത്തില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തും.

അതേസമയം കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന സമിതിയുടെ നിര്‍ദേശം പ്രിയങ്ക ഗാന്ധി തളളി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.