തിരുവനന്തപുരം: സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപ. 549 ബസുകള്‍ 55,775 യാത്രക്കാരുമായി നടത്തിയ 1,078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്.
നോണ്‍ എ സി വിഭാഗത്തില്‍ 17 സര്‍വീസും എ സി സീറ്റര്‍ വിഭാഗത്തില്‍ അഞ്ച് സര്‍വീസും എസി സ്ലീപ്പര്‍ വിഭാഗത്തില്‍ നാല് സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്- ബംഗളൂരു രണ്ട് ട്രിപ്പും കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എ സി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്. എ സി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്- ബംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവങ്ങളുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ അനുബന്ധ കമ്പനിയായി കഴിഞ്ഞ മാസമാണ് സ്വിഫ്റ്റ് ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.