കണ്ണൂർ: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നതിനിടെ ഭക്ഷണസാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലിലെ ഭക്ഷണസാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ ഉടമയും ജീവനക്കാരും ചേർന്ന് മർദിച്ചു.
കണ്ണൂര്‍ പിലാത്തറ കെ സി റസ്‌റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും അറസ്റ്റിലായി. കാസര്‍കോട് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്.
ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിനു പിന്നിലെ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങള്‍ വച്ചിരിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കാതെ തിരികെ വാഹനത്തില്‍ കയറി.
വൃത്തിഹീനമായ അവസ്ഥയില്‍ ഭക്ഷണവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ട ഡോക്ടര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട സെക്യുരിറ്റി ജീവനക്കാരന്‍ ഡോക്ടരെ മര്‍ദിക്കുകയായിരുന്നു. മറ്റ് ജീവനക്കാരും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
തുടര്‍ന്ന് ഉച്ചയോടെ ഡോക്ടര്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ആവശ്യപ്പെട്ടിട്ടും ഫോണ്‍ മടക്കി നല്‍കാന്‍ തയ്യാറായില്ല. ഡോക്ടറുടെ പരാതിയില്‍ ഹോട്ടല്‍ ഉടമയായ കെ.സി മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.