തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സ്‌കൂള്‍ മേഖലയില്‍ 30 കിലോമീറ്ററും പൊതുനിരത്തില്‍ 50 കിലോമീറ്ററുമാകും വേഗപരിധി.
ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷം വാഹനമോടിച്ച പരിചയവും ഹെവി വാഹനങ്ങള്‍ ഓടിച്ച് അഞ്ച് വര്‍ഷത്തെ പരിചയവും അത്യാവശ്യമാണ്. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം. വെള്ള ഷര്‍ട്ടും കറുത്ത പാന്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായും നിജപ്പെടുത്തുമെന്നും ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് മാര്‍ഗരേഖ പുറത്തുവിട്ടത്. മദ്യപിച്ചു വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും ഡ്രൈവറായി ഉള്‍പ്പെടുത്തരുത്. വിശദമായ മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കൈമാറി. സ്‌കൂള്‍ തുറക്കുമ്പോള്‍ പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.