സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം തടയുന്നു : പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരും പ്രതിപക്ഷ സര്‍വീസ് സംഘടനകളും

സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം തടയുന്നു : പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരും പ്രതിപക്ഷ സര്‍വീസ് സംഘടനകളും

സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം തടഞ്ഞു വയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. അവധി ലഭിക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കിയതിനെതിരെയും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ ഭാഗത്ത്‌ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ശമ്പളം തടഞ്ഞു വെക്കുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെജിഎംഒഎ കത്തുനല്‍കിയിട്ടുണ്ട്.

അതേസമയം, ആറുമാസം കൂടി ജീവനക്കാരുടെ ശമ്ബളം നീക്കിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. നിലവിലെ ശമ്പളം മാറ്റിവയ്ക്കല്‍ ഭവന വായ്പയടക്കമുള്ള തിരിച്ചടവിനെ ബാധിച്ചിട്ടുണ്ടെന്നും ഇനിയും ശമ്ബളം തടഞ്ഞു വയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുകായെന്നത് മാത്രമാണെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.