നൈജീരിയയിൽ ദബോറ കൊല്ലപ്പെട്ടത് മത നിന്ദ മൂലമല്ല:ക്രിസ്തുവിനെ നെഞ്ചോടു ചേർത്തതിന് ; സഹപാഠിയുടെ വെളിപ്പെടുത്തൽ

നൈജീരിയയിൽ  ദബോറ കൊല്ലപ്പെട്ടത് മത നിന്ദ മൂലമല്ല:ക്രിസ്തുവിനെ നെഞ്ചോടു ചേർത്തതിന് ; സഹപാഠിയുടെ വെളിപ്പെടുത്തൽ

സോകോട്ട : നൈജീരിയയിൽ മെയ് 11ന് മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ ദബോറ യാക്കുബ് മരണം ഏറ്റുവാങ്ങിയത് തനിക്ക് പകർന്നു കിട്ടിയ ക്രിസ്ത്രീയ വിശ്വാസത്തിൽ ഉറച്ചു നിന്നതിനാണെന്ന് സഹപാഠിയായ റെമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ദബോറയുടെ മാതാപിതാക്കൾ

ദബോറയെ ആക്രമിക്കുവാനുള്ള കാരണം സഹപാഠി വിവരിക്കുന്നത് ഇങ്ങനെ: '' വരാനിരിക്കുന്ന സെമസ്റ്റർ  പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിക്കുകയായിരുന്നു. ദബോറയോട് എങ്ങിനെയാണ് കഴിഞ്ഞ സെമസ്റ്ററിലെപരീക്ഷ പാസായതെന്ന് ചോദിച്ചു; അവളുടെ മറുപടി ഇങ്ങനെയായിരുന്നു  ''അത് ഈശോ തന്നതാണ് ". അപ്പോൾ തന്നെ മറ്റ് മൂന്ന് വിദ്യാർത്ഥികൾ രണ്ട് മുസ്ലീം വിദ്യാർത്ഥികളും മറ്റൊരു വിദ്യാർത്ഥിയും  ദബോറയോട് ആ മറുപടി ഡിലീറ്റ് ചെയുവാൻ പറഞ്ഞു. ദബോറയുടെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞ മറ്റു ഡിപ്പാർട്ടുമെൻറിലെ കുറച്ച് വിദ്യാർത്ഥികൾ ദബോറയുടെ അടുത്ത സുഹൃത്തുക്കൾ വഴി പോസ്റ്റ് മാറ്റുവാൻ ആവശ്യപ്പെട്ടു. അതിന് അവൾ   മറുപടി നൽകിയ ശബ്ദ സന്ദേശം ഇങ്ങനെയായിരുന്നു: "പരിശുദ്ധാത്മാവിൻ്റെ തീ എന്നിൽ ഉണ്ട് എനിക്കൊന്നും സംഭവിക്കുകയില്ല."

ഈ സംസാരങ്ങളൊക്കെയും നടന്നത് റമദാൻ മാസത്തിൽ ആണെന്നും അപ്പോൾ കോളേജ് അവധിയായിരുന്നെന്നും റെമി പറയുന്നു.  മെയ് പതിനൊന്നിന് കോളേജ് തുറന്നപ്പോൾ മുസ്ലിം സമുദായത്തിൽ പെട്ട ആൺകുട്ടികൾ ദബോറയെ വളഞ്ഞ്  പെൺകുട്ടി വീണു പോകുന്നതുവരെ കല്ലെറിയുകയായിരുന്നു. തുടർന്ന് അവളെ തീ കൊളുത്തി കൊലപ്പെടുത്തി. മുഹമ്മദ് നബിക്കെതിരെ  പോസ്റ്റ് ഇട്ടതിനാലാണ് ദബോറയെ കൊലപെടുത്തിയതെന്നാണ് ചില മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് അത്  തെറ്റാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.


അക്രമം നടന്ന സോകോട്ടയിലെ കോളേജ്

 ആരേയും അപമാനിക്കുകയോ മുറിവേൽപിക്കുകയോ ചെയ്യാതെ സ്വന്തം വിശ്വാസം ഏറ്റു പറഞ്ഞതിന് ദബോറയ്ക്ക് കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനാണ്. അതും അതിക്രൂരമായ വേദനയിലൂടെയാണ് അവളുടെ ജീവൻ വെടിയേണ്ടി വന്നത്. ദബോറയുടെ മരണത്തിൽ നൈജീരിയയിലെ ക്രസ്ത്യൻ സമൂഹവും മത നേതാക്കളും അതിയായ ദുഖം രേഖപെടുത്തുകയും തങ്ങളുടെ നിലനിൽപിനെ പറ്റിയോർത്ത് ആശങ്കപെടുകയും ചെയ്യുന്നു.

ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ രാജ്യത്ത് ദിനം പ്രതി കൂടി വരികയാണ്. വിശ്വാസത്തിനു വേണ്ടി മരണം വരിക്കുന്ന  നിരപരാധികളുടെ നിലവിളികൾ കേൾക്കുവാൻ ആരുമില്ലാതായി പോകുന്നു.ക്രിസ്ത്യനികൾക്കെതിരായ പീഡനങ്ങളിൽ ഏഴാം സ്ഥാനത്താണ് നൈജീരിയ ഒപൺഡോർസ് വേൾഡ് വാച്ച് എന്ന സംഘടന പറയുന്നു.

ഈ ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ:


കൂടുതൽ വായനയ്ക് :

നൈജീരിയയിൽ മതനിന്ദ ആരോപിച്ച് പെൺകുട്ടിയെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളെ മോചിപ്പിക്കാൻ അക്രമിസംഘം കത്തീഡ്രൽ ദേവാലയം അടിച്ചു തകർത്തു

മത നിന്ദ ആരോപിച്ച് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.