മത നിന്ദ ആരോപിച്ച് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

മത നിന്ദ ആരോപിച്ച് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

നൈജീരിയ : മത നിന്ദ ആരോപിച്ച് നൈജീരിയയിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ നൈജീരിയൻ പോലീസ് അറസ്റ് ചെയ്തു. ബില്യമിനു അലിയു, അമിനു ഹുകുഞ്ചി എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരെ സോകോട്ടോ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായവർക്കു വേണ്ടി മുപ്പത്തിനാല് അഭിഭാഷകർ കോടതിയിൽ ഹാജരായി. കുറ്റാരോപിതർ രണ്ടുപേരും കോടതിയിൽ കുറ്റം നിഷേധിച്ചു.

പ്രതിഭാഗത്തിനു വേണ്ടി ഹാജരായ മുപ്പത്തിനാല് അഭിഭാഷകരെ നയിച്ച അഭിഭാഷകൻ മൻസൂർ ഇബ്രാഹിം ഭരണഘടനാ വ്യവസ്ഥകളും അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകളും ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യത്തിന് അപേക്ഷിച്ചു. വിചാരണ കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ഇൻസ്പെക്ടർ ഖലീൽ മൂസ കോടതിയെ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ വിട്ടു  കിട്ടുന്നതിന് വേണ്ടി അക്രമികൾ തെരുവിലിറങ്ങി. കടകളും പള്ളികളും തല്ലിത്തകർത്തും തീയിട്ടും അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്.

ഇസ്ലാമിനെ നിന്ദിക്കുന്ന പോസ്റ്റുകൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ദബോറ സാമുവലിനെ കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം മുസ്ലിം തീവ്രവാദികൾ നൈജീരിയയിൽ കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.