ഇന്ത്യയിലെ സ്ഥിതി ശ്രീലങ്കയിലേതിന് സമാനം; ആരോപണവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ സ്ഥിതി ശ്രീലങ്കയിലേതിന് സമാനം; ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലവിലെ സ്ഥിതിയെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കേന്ദ്രത്തിനെതിരായ വിമര്‍ശനം.

തൊഴിലില്ലായ്മ, പെട്രോള്‍ വില, വര്‍ഗീയ സംഘര്‍ഷം എന്നിവയില്‍ ഇരു രാജ്യങ്ങളുടേയും ഗ്രാഫ് ഒരുപോലെ എന്ന് ആരോപിച്ചായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

2017 മുതല്‍ 2021 വരേയുള്ള കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധി ആരോപണവുമായി രംഗത്തെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.