ഫ്‌ളോറിഡ: ഫൊക്കാന ഒർലാന്റോ കൺവെൻഷന്റെ അവസാന ദിനമായ ജൂലായ് 10 ന് കൺവെൻഷൻ പ്രതിനിധികൾക്കായി ഏകദിന കപ്പൽ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷനോടനുബന്ധിച്ച് പ്രതിനിധികൾക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്.
കാസിനോസിക്രൂയിസ് ആയതിനാൽ ഗെയിം നിയമപ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രയിൽ പങ്കെടുക്കാനായി അനുമതി ലഭിക്കുകയുള്ളു. യാത്രയ്ക്കായി ഒർലാണ്ടോയിൽ നിന്ന് സീപോർട്ടിലേക്കുള്ള ബസ് യാത്രക്കായി 50 ഡോളർ ആൺ ഒരാളിൽ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവർക്ക് ഹോട്ടൽ നിരക്കടക്കം നൽകേണ്ടിവരും. ഹോട്ടലിൽ ബുക്ക് ചെയ്യണമെങ്കിൽ 140 ഡോളർ ആണ് നിരക്ക്. ഒരാൾക്ക് 20 ഡോളർ വീതമാണ് ക്രൂയിസ് യാത്രയ്ക്ക് നൽകേണ്ട ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും വൺഡേ ക്രൂസ് യാത്രയിൽ പങ്കെടുക്കാൻ അനുമതിയുള്ളു. കപ്പൽ യാത്രയും അനുബന്ധ ചെലവുകൾക്കുമുള്ള തുക zelle ആയും ഫൊക്കാന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ zelle വഴി പണമയയ്ക്കാവുന്നതാണ്.
ഒർലാണ്ടോയിലെ കൺവെൻഷന്റെ അവസാന ദിനമായ ജൂലൈ 10 നു രാവിലെ ക്രൂയിസിൽ പങ്കെടുക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രതിനിധികൾക്കുള്ള ബസ് കൺവെൻഷൻ വേദിയായ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്കാണ് കപ്പൽ പുറപ്പെടുക.
ഫ്‌ളോറിഡ ഒരു വിനോദസഞ്ചാര മേഖലയായതിനാൽ കൺവെൻഷൻ പ്രതിനിധികൾക്ക് ആകർഷകമായ പാക്കേജാണ് ഫൊക്കാന അവതരിപ്പിക്കുന്നതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി,ട്രഷറർ സണ്ണി മറ്റമന, കൺവെൻഷൻ കമ്മിറ്റി ചെയർമാൻ ചാക്കോ കുര്യൻ തുടങ്ങിയവർ അറിയിച്ചു. കൂടുതൽ വിവിരങ്ങൾക്ക് ലിൻഡോ ജോളി : (386) 307-1060, അരുൺ ചാക്കോ : (813) 728-1686 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.