ഓഹരി വില്‍പ്പനയും പൂട്ടലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇനി സ്വയം തീരുമാനിക്കാം

ഓഹരി വില്‍പ്പനയും പൂട്ടലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇനി സ്വയം തീരുമാനിക്കാം

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍, സംയുക്തസംരംഭങ്ങളിലെ പങ്കാളിത്തം അവസാനിപ്പിക്കല്‍, അനുബന്ധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ എന്നീ കാര്യങ്ങളില്‍ ഇനി സ്ഥാപനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാം. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്.

ഇനി മുതല്‍ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍, ചെറിയ ഓഹരി വില്‍പന, അനുബന്ധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ എന്നിവയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍ നടപടി ക്രമങ്ങള്‍ സുതാര്യവും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചും ആയിരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ഓഹരിവില്‍പ്പനയും നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ പൂട്ടലും വേഗത്തിലാകും.

2021 ലെ പുതിയ പൊതുമേഖലാ സ്ഥാപന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, പ്രവര്‍ത്തനക്ഷമത കൂട്ടുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.