പാചകവാതക വില 3.50 രൂപ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ടത് 1010 രൂപ

പാചകവാതക വില 3.50 രൂപ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ടത് 1010 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് എട്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നു.

മെയ് മാസത്തില്‍ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. നേരത്തെ മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്.

ഡല്‍ഹിയിലും മുംബൈയിലും ഗാര്‍ഹിക സിലിണ്ടറിന് 1003 രൂപയും കൊല്‍ക്കത്തയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 1029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമാണ് ഇന്ന് മുതല്‍ വില.

പുതിയ വില വര്‍ധനയോടെ കൊച്ചിയില്‍ 14.6 കിലോഗ്രാം സിലിണ്ടറിന് 1,010 രൂപ വില വരും. സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും സിലിണ്ടറുകള്‍ വീട്ടിലെത്തിമ്പോള്‍ 1,100 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകള്‍ക്ക് കൊച്ചിയില്‍ വില 2,370 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധന കമ്യൂണിറ്റി കിച്ചണുകളുടേയും, ഹോട്ടലുകളുടേയും മറ്റും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.