ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നടക്കുന്ന വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ നിഖത് സരീന്‍. 52 കിലോഗ്രാം വിഭാഗത്തില്‍ നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ നിഖത് സരീന്‍ സ്വര്‍ണം നേടി.
മേരി കോം, സരിതാദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ ബോക്‌സറായി സറീന്‍ മാറി. 25 കാരിയായ സറീന മുന്‍ ജൂനിയര്‍ യൂത്ത് ലോക ചാമ്പ്യനാണ്.
ഫൈനലില്‍ തായ്ലന്‍ഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (30-27, 29-28, 29-28, 30-27, 29-28) നിഖാത്ത് സരിന്റെ സ്വര്‍ണ നേട്ടം. വിധികര്‍ത്താക്കളെല്ലാം ഏകകണ്ഠേന നിഖാത്ത് സരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ സെമിയില്‍ ബ്രസീലിന്റെ കരോലിന്‍ ഡി അല്‍മേഡയെ 5-0ന് തോല്‍പ്പിച്ചാണ് സറീന് ഫൈനലില്‍ കടന്നത്. മറ്റ് രണ്ട് ഇന്ത്യന്‍ ബോക്‌സര്‍മാരായ മനീഷ (57 കിലോഗ്രാം), പര്‍വീണ്‍ (63 കിലോഗ്രാം) എന്നിവര്‍ വെങ്കലം നേടിയിരുന്നു.
സ്വര്‍ണം നേടിയ നിഖത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ നിഖത്തിന്റെ നേട്ടം വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.