വിദേശത്തു നിന്നെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദനമേറ്റ പ്രവാസി യുവാവ് മരിച്ചു; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

 വിദേശത്തു നിന്നെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദനമേറ്റ പ്രവാസി യുവാവ് മരിച്ചു; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

പാലക്കാട്: വിദേശത്ത് നിന്ന് നെടുമ്പാശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയ്ക്കിടെയാണ് ഇയാള്‍ മരിച്ചത്.

ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

വിമാനത്താവളത്തിലെത്തിയ ശേഷം ജലീല്‍ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറയുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.