കൊച്ചി: 56-മത് ആഗോള മാധ്യമ ദിനത്തോടനുബന്ധിച്ച് മാര്‍പ്പാപ്പയുടെ സന്ദേശം ഉള്‍പ്പെടുത്തി കെ.സി.ബി.സി മീഡിയ കമ്മീഷന്‍ മാധ്യമ ദിനം പോസ്റ്റര്‍ പുറത്തിക്കി. പോസ്റ്റര്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ എപ്പാർക്കി മുൻ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ യൂലിയോസ് സംവിധായകന്‍ ലിയോ തദേവൂസിന് നല്കി പ്രകാശനം ചെയ്തു.
ജനാധിപത്യ രാജ്യങ്ങളില്‍, ജനാധിപത്യ സംരക്ഷണത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായി മാധ്യമങ്ങള്‍ നിലകൊള്ളുന്നു. എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യുന്നു.
ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഇടയ്ക്കിടെ കടന്നുവരാറുള്ള അപകടകരങ്ങളായ ചില സംഭവങ്ങളിലേക്കു പൊതുജനശ്രദ്ധ തിരിക്കുന്നതും അതു തടയാന്‍ സഹായിക്കുന്നതും മാധ്യമങ്ങളാണ്. പൗരന്മാർക്കിടയിൽ ഐക്യം, സമാധാനം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനീതിക്കും അക്രമത്തിനും എതിരെയുള്ള പടവാളാണ് എക്കാലവും മാധ്യമ പ്രവർത്തനം.
കെസിബിസി ജൂൺ അഞ്ച് ആഗോള മാധ്യമ ദിനമായി ആഘോഷിക്കുന്നു. 'ഹൃദയം കൊണ്ട് കേള്‍ക്കു' എന്നതാണ് ഈ വര്‍ഷത്തെ മാര്‍പ്പാപ്പയുടെ മാധ്യമ ദിന സന്ദേശം. ചടങ്ങില്‍ സി.എം.ഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സി.എം.ഐ അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പള്ളി, കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപുരയ്ക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി, സംവിധായകന്‍ ലിയോ തദ്ദേവൂസ്, കലാഭവന്‍ സെക്രട്ടറി കെ.എസ്.പ്രസാദ്, കലാഭവന്‍ സാബു, സാംജി ആറാട്ടുപുഴ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.