വിജയ് ബാബു വീണ്ടും ദുബായില്‍: നാട്ടിലെത്തിക്കാന്‍ ഊര്‍ജിത ശ്രമം; എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു

വിജയ് ബാബു വീണ്ടും ദുബായില്‍: നാട്ടിലെത്തിക്കാന്‍ ഊര്‍ജിത ശ്രമം; എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ തിരിച്ചെത്തി. ഇതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി. ദുബായിലെ ഇന്ത്യന്‍ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു. പ്രത്യേക യാത്രാ രേഖ ഉപയോഗിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമം.

വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ നാട്ടിലേക്ക് മടങ്ങി വരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാം എന്നായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ പ്രതികരണം.

അന്വേഷണവുമായി സഹകരിക്കുമെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്.

ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എങ്കില്‍ തിരിച്ചെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.