ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്‌ഇ) പരീക്ഷ നിയമങ്ങളിൽ മാറ്റം. അടുത്ത വര്‍ഷം മുതല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പത്, പത്ത്, 11, 12 പരീക്ഷാ സമ്പ്രദായത്തിലും ബോര്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പത്താം ക്ലാസിലെ 40 ശതമാനം ചോദ്യങ്ങള്‍ അവര്‍ പഠിച്ചതിന്റെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും.
മനപാഠത്തിന് പകരം മനസിലാക്കി പഠിക്കണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഓപ്ഷണല്‍ ചോദ്യങ്ങള്‍ 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചു. 40 ശതമാനം ചോദ്യങ്ങള്‍ ചെറിയ ഉത്തരങ്ങള്‍ക്കുള്ളതായിരിക്കും.
അതേസമയം ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് ഇന്റേണല്‍ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ മുമ്പ് ഇന്റേണല്‍ പരീക്ഷകള്‍ നടത്തിയിരുന്ന രീതി തന്നെ തുടരും. ഒമ്പതും 10 ക്ലാസുകള്‍ക്ക് വേണ്ട ആകെ മാര്‍ക്ക് 100ആണ്.
മനസിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ 40 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ 20 ശതമാനം ഉണ്ടാവും. ഹ്രസ്വവും ദീര്‍ഘവുമായ ഉത്തര ചോദ്യങ്ങള്‍ 40 ശതമാനം ഉണ്ടായിരിക്കും. 11,12 ക്ലാസുകള്‍ക്ക് ആകെ മാര്‍ക്ക് 100 ആണ്. മനസ്സിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ളത് 30 %. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ 20%. ഹ്രസ്വവും ദീര്‍ഘവുമായ തരത്തിലുള്ള ഉത്തരത്തിന്റെ ചോദ്യങ്ങള്‍ 50 ശതമാനവുമാണ് മാർക്ക്.
അതേസമയം സിബിഎസ്‌ഇ സ്കൂളുകളിലെ അധ്യാപകരുടെ അഭിപ്രായം 'വിദ്യാര്‍ത്ഥികള്‍ മനപാഠം പഠിക്കുന്നത് നിര്‍ത്തേണ്ടിവരും. ഇനി അവര്‍ മനസിലാക്കി പഠിക്കണം. എങ്കില്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയൂ' എന്നാണ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.