തിരുവനന്തപുരം: പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം 26, 27 തീയതികളില്‍ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനമാണിത്. 26ന് ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.30ന് തിരുവനന്തപുരം ശംഖുംമുഖം വ്യോമസേനാവിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് രാജ്ഭവനിലെത്തി വിശ്രമം. നാളെ രാവിലെ 11.30ന് ദേശീയ വനിതാസാമാജിക സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഭവനില്‍ വിശ്രമിക്കും. വൈകിട്ട് അഞ്ചിന് പൂനെയ്ക്ക് മടങ്ങും.
വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിലെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ മറ്റ് പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. 
ലോക്‌സഭയിലെയും രാജ്യസഭയിലെയും വനിതാ അംഗങ്ങള്‍, വനിതാ കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, സാമാജികര്‍ എന്നിവരടക്കം പങ്കെടുക്കും. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗത്തെയും ജുഡിഷ്യറിയിലെയും പ്രമുഖ വനിതകള്‍ പ്രാസംഗികരായെത്തും.
26ന് നടക്കുന്ന 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും, 27ന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതികളില്‍ വനിതകളുടെ പ്രാതിനിദ്ധ്യക്കുറവ് എന്നീ സെഷനുകള്‍ നടക്കും.
രാഷ്ട്രപതി നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. വിമാനമിറങ്ങി നേരേ നിയമസഭാമന്ദിരത്തിലെത്തി 12 മണിയോടെ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനും രാജ്ഭവനിലെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങാനുമായിരുന്നു ധാരണ. രാഷ്ട്രപതിഭവനില്‍ നിന്ന് ഇന്നലെ രാവിലെയാണ് പുതുക്കിയ സമയക്രമീകരണം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.